നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി

Saturday 25 October 2025 1:46 AM IST

കൊല്ലം: വിനോദസഞ്ചാരത്തിനായി കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ ഗുജറാത്ത് സ്വദേശിയുടെ ഡിജിറ്റൽ ഉപകരണങ്ങളടങ്ങിയ ബാഗ് കൊല്ലം വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചുനൽകി. ഗുജറാത്ത് സ്വദേശിയായ വിനോദും കുടുംബവും തങ്കശേരിയിൽ നിന്ന് ആനന്ദവല്ലീശ്വരത്തെ ഹോട്ടലിലേക്കുള്ള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയിൽ മറന്നുവച്ച ബാഗാണ് പൊലീസിന്റെ സമയോചിത ഇടപെടലിൽ കണ്ടെത്തിയത്. സി.സി ടി.വി പരിശോധിച്ചതിൽ തിരുമുല്ലവാരം കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷയാണെന്ന് മനസിലാക്കി ബാഗ് കണ്ടെത്തി. ഓട്ടോറിക്ഷയിൽ ബാഗ് ഉണ്ടെന്ന് വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ല. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫയാസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ബിനു, എസ്.സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബാഗ് കണ്ടെത്തിയത്.