അങ്കണവാടി ഉദ്ഘാടനം

Saturday 25 October 2025 1:52 AM IST

കൊല്ലം: ഓണമ്പലം 7-ാം വാർഡിലെ 62-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ലാലി അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റാണി സുരേഷ്, സുനിൽ പാട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ, ശ്രീരാഗ് മഠത്തിൽ, എം.മായാദേവി, ഉമാദേവിയമ്മ, ആർ.ജി.രതീഷ്, ഐ.മല്ലിക, അമ്പിളി ശങ്കർ, സജി മള്ളാക്കോണം, പഞ്ചായത്ത് സെക്രട്ടറി എ.കബീർദാസ്, വനിത ശിശുവികസന ഓഫീസർ എസ്.റാണി, പഞ്ചായത്ത് അസി. സെക്രട്ടറി ജി.ശങ്കരൻകുട്ടി, സൂപ്രണ്ട് അൻസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ.സൗമ്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കല്ലട വിജയൻ, കല്ലട ഫ്രാൻസിസ്, സൈമൻ വർഗീസ്, വിനോദ് വില്ല്യേത്ത്, നകുലരാജൻ, ഏബ്രഹാം സാമുവൽ, എഡ്വേർഡ് പരിച്ചേരി, ഷാജി വെള്ളാപ്പള്ളി, കോശി അലക്സ്, മണി വൃന്ദാവൻ, എസ്.സതീഷ്, പി.ഒ.ബോബൻ, ചന്ദ്രസേനൻ അഖിലേഷ്, അങ്കണവാടി വർക്കർ അഖില എന്നിവർ പങ്കെടുത്തു.