വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

Saturday 25 October 2025 12:29 PM IST

ബംഗളൂരു: മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കർണാടകയിലെ ബേഗൂരിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന വയനാട് സ്വദേശികളായ അഞ്ചുപേരിൽ രണ്ടുപേർ മരിച്ചു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട് സ്വദേശിയാണ് ബഷീറും കുടുംബവുമാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. മലേഷ്യയിൽ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വയനാട് നിന്നും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.