'വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം'
Saturday 25 October 2025 3:09 PM IST
കൊച്ചി: സ്വന്തം ഘടകകക്ഷികളെ പോലും വിശ്വാസത്തിലെടുക്കാതെ രഹസ്യമായി വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജൻഡയ്ക്ക് തീറെഴുതിയ വിദ്യാഭ്യാസ മന്ത്രി രാജിവച്ച് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എറണാകുളം കെ.പി.എസ്.ടി.എ ഭവനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽമജീദ് അദ്ധ്യക്ഷനായി.