സ്തനാർബുദ ബോധവത്കരണം

Saturday 25 October 2025 3:49 PM IST

കളമശേരി: മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ പരിപാടി സംസ്ഥാന സർവവിജ്ഞാന കോശത്തിന്റെ ഡയറക്ടറും സാഹിത്യകാരിയുമായ ഡോ. ന്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ലാൽജി പോളപ്പറമ്പിൽ , ഡോ. എം.എൻ. വെങ്കിടേശ്വരൻ , ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ, ഡോ. തോമസ് വർഗീസ്, നടി സീമ ജി നായർ , മേക്കപ്പ് ആർട്ടിസ്റ്റ് ശോഭാ കുഞ്ചൻ തുടങ്ങിയവർ സംസാരിച്ചു. ഈ മാസം കൺസൾട്ടേഷൻ ഇൻവെസ്റ്റിഗേഷൻ സർജറി സ്ക്രീനിംഗ് കീമോതെറാപ്പി തുടങ്ങിയ ചികിത്സകൾക്ക് വിവിധ ഇളവുകൾ നൽകും.