ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം

Saturday 25 October 2025 4:01 PM IST

ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ തുരുത്തിക്കര കവലയിൽ നിർമ്മാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി പട്ടച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിജോ ജോർജ്, മുൻ വാർഡ് മെമ്പർ ടി.കെ. മോഹനൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബിനി ഷാജി, ലതിക അനിൽ, പഞ്ചായത്ത് അംഗങ്ങളായ പി.എ. വിശ്വംഭരൻ, മഞ്ജു അനിൽകുമാർ, ജോയൽ കെ. ജോയ്, മുൻ പഞ്ചായത്ത് അംഗം ഷിവി ജോർജ്, എം.എൻ. കിഷോർ, ഉമ വർഗ്ഗീസ്, എം.വി. വിനീഷ്, ജയേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.