കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കം

Saturday 25 October 2025 4:04 PM IST

കളമശേരി: കളമശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 100 ചെറുകിട കൂൺ ഉൽപാദക യൂണിറ്റ്, രണ്ട് വാണിജ്യ ഉത്പാദന യൂണിറ്റ് , ഒരു കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 3 വർദ്ധിത യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉൾപ്പെട്ടതാണ് ഒരു കൂൺ ഗ്രാമ പദ്ധതി. കൂൺ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി. നായർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഇന്ദു കെ.പോൾ , ഡോ. സൗമ്യ പോൾ, എം.കെ. ജയചന്ദ്രൻ , അഞ്ജു മറിയം ഏബ്രഹാം എന്നിവർ സംസാരിച്ചു.