'21 കോടിയുടെ ഫണ്ട് ലാപ്സാക്കി'

Saturday 25 October 2025 7:01 PM IST

കൊച്ചി : കൊച്ചി നഗരസഭയിൽ 21കോടി രൂപയുടെ പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കാതെ ലാപ്സാക്കിയതായി ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. 2021 മുതൽ 25-26വരെ വകയിരുത്തിയത് 41.76 കോടിയാണ്. 20.20 കോടി മാത്രമാണ് ചെലവഴിച്ചത്. ഇത് ഗുരുതര വീഴ്ചയാണ്. ഗുരുതമായ ചട്ട ലംഘനമാണ്. അന്വേഷണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മിഷന് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. പട്ടികജാതി വികസന ഫണ്ട്‌ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി പട്ടികജാതി ജനതയോട് വഞ്ചന കാണിച്ച കൊച്ചി കോർപ്പറേഷൻ ഭരണ സമിതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു