പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Sunday 26 October 2025 12:12 AM IST
കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ വൈദ്യുതിഭവന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് എം. മുഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കോഴിക്കോട്: കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് വൈദ്യുതി ഭവനിൽ സംഘടിപ്പിച്ച ഉത്തരമേഖല പ്രതിഷേധ സംഗമം പ്രസിഡന്റ് എം മുഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രസ്റ്റ്‌ തകർക്കുന്നത് സാമ്പത്തിക ക്രമക്കേട് മറയ്ക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരി മുറിയിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ഇ.പി ശ്രീദേവി, വൈസ് പ്രസിഡന്റ് ആർ. സ്വാമിനാഥൻ, കെ വിജയൻ, പി വി ദിനേശ് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി സികെ മനോജ്‌, എസ്. പരമേശ്വരൻ, ജില്ല പ്രസിഡന്റ് പി. ഐ. അജയൻ എന്നിവർ പ്രസംഗിച്ചു.