സ്വയം പ്രതിരോധ പരിശീലനം നൽകി
Sunday 26 October 2025 12:18 AM IST
കൊയിലാണ്ടി: സ്ത്രീ ശാക്തീകരണവും വ്യക്തിഗത സുരക്ഷ ശക്തിപ്പെടുത്തലും ലക്ഷ്യമാക്കി ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വുമൺ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. കോളേജ് കാമ്പസിൽ നടന്ന പരിശീലനത്തിൽ അസി. സബ് ഇൻസ്പെക്ടർ (പിങ്ക് പൊലീസ് ) സുനിത കെ.കെ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. വി.എസ്. അനിത, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ത ജെ. റെഡ്ഡി, വിദ്യാർത്ഥികളായ അനുശ്രീ വിനോദ്, ദിയ എൻ.വി, നന്ദന പി. എം എന്നിവർ പ്രസംഗിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിന് അവബോധം, ആത്മവിശ്വാസം, തയ്യാറെടുപ്പ് എന്നിവ വളർത്തിയെടുക്കുന്നതിൽ ഊന്നൽ നൽകികൊണ്ടായിരുന്നു പരിശീലനം.