മുക്കം ഉപജില്ല സ്കൂൾ കലോത്സവം

Sunday 26 October 2025 12:35 AM IST
മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം ലിൻേറാ ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു

മുക്കം: ഇരുപതാമത് മുക്കം ഉപജില്ല സ്കൂൾ കലോത്സവം"നിനാദം" മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ ലിന്റോ ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, വി. മോയി ഹാജി, ബിജുന മോഹൻ, മൻസൂർ അലി, കെ.വാസു, ഷക്കീബ് കീലത്ത്, സജി ജോൺ, കെ.പി ജാബിർ, സലാം ചാലിൽ , വി.പി.ജുമൈലത്ത് , പി.സി.മുജീബ് റഹ്‌മാൻ ,ഇ. കെ. മുഹമ്മദലി, അബ്ദുൽ റഷീദ് അൽ ഖാസിമി, കെ.സുധിന, ബന്നചേന്ദമംഗല്ലൂർ, ഇസ്ഹാഖ് കാരശ്ശേരി, ലിഹ്‌ന സലിം, എ.ഷമീർ എന്നിവർ പങ്കെടുത്തു. പതിനൊന്നായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. കലോത്സവം നാളെ സമാപിക്കും.