സി.പി.ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

Sunday 26 October 2025 1:47 AM IST

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ സി.പി.ഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾപോലെ കൊഴിഞ്ഞുപോകും.

മുഖ്യകക്ഷി ആയിരുന്നപ്പോഴും തങ്ങൾക്ക് അവകാശപ്പെട്ട മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസാണ് സി.പി.ഐ നേതാക്കളായ സി.അച്ചുതമേനോനും പി.കെ. വാസുദേവൻ നായർക്കും നൽകിയത്.അച്ചുതമേനോനെ മികച്ച മുഖ്യമന്ത്രിയായി കോൺഗ്രസുകാർ ഇപ്പോഴും വാഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ പേരുപോലും ഉച്ചരിക്കാൻ സി.പി.എം തയാറല്ലെന്ന് മനസിലാക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.