നിയമിക്കണം
Sunday 26 October 2025 12:05 AM IST
വേങ്ങര: വേങ്ങരയിൽ മുദ്രപത്രം വെണ്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം സംഘടിപ്പിച്ചു.പാർട്ടി വേങ്ങര മണ്ഡലം സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങര സബ് ട്രഷറി പരിസരത്തു നടന്ന ചടങ്ങിൽ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി, ട്രഷറർ പി. അഷ്റഫ്, ഖുബൈബ് കൂര്യാട്, വി. ടി മൊയ്തീൻകുട്ടി, കുട്ടിമോൻ വേങ്ങര എന്നിവർ സംസാരിച്ചു. ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിനു ഹമീദ് കൊടശ്ശേരി,എം.പി. ഹംസ, എ. കെ. സിദ്ധീഖ്, ഉസൈനാർ, സി. മുഹമ്മദ് അലി ഊരകം എന്നിവർ നേതൃത്വം നൽകി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റഹീം വലിയോറ സ്വാഗതവും എം. പി അലവി നന്ദിയും പറഞ്ഞു.