ഇംഗ്ലീഷ് ക്ലബ്ബ്
Sunday 26 October 2025 12:10 AM IST
വണ്ടൂർ: വണ്ടൂർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന് തുടക്കമായി. എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മുൻ അക്കാദമിക് ഇൻ ചാർജ് ഇ.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ ഷർഫ്രാസ് നവാസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോളേജ് വൈസ് പ്രസിഡന്റ് കെ.ടി.എ.മുനീർ, സഹ്യ കോളേജ് ഡയറക്ടർ കെ. ടി. അബ്ദുള്ളക്കുട്ടി, അസിസ്റ്റന്റ് പ്രൊഫസർ ഉമ്മർ തുറക്കൽ, ഇംഗ്ലീഷ് വിഭാഗം മേധാവി കെ.സി. മുഹമ്മദ് ഷാഹിൻ, ക്ലബ് കോഓർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ പി.ഫഹ് മിദ , വിദ്യാർത്ഥികളായ എ.റെന്ന, പി.അരുൺ തുടങ്ങിയവർ പങ്കെടുത്തു.