സർട്ടിഫിക്കേഷൻ
Sunday 26 October 2025 12:14 AM IST
വണ്ടൂർ: പോരൂർ ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയായ മൃഗാശുപത്രി ഐഎസ്ഒ സർട്ടിഫക്കേഷൻ പദ്ധതി പ്രകാരം പോരൂർ വെറ്ററിനറി ഡിസ്‌പെൻസറി ഐഎസ്ഒ സർട്ടിഫക്കേഷൻ നേടി. ഐഎസ്ഒ സർട്ടിഫക്കേഷൻ പ്രഖ്യാപനം പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ബഷീർ എൻ മൃഗാശുപത്രി അങ്കണത്തിൽ വെച്ച് നടന്ന സദസ്സിൽ നിർവഹിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി സക്കീന അദ്ധ്യക്ഷത വഹിച്ചു. ഐഎസ്ഒ സർട്ടിഫിക്കറ്റ് പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീറിൽ നിന്നും മലപ്പുറം മൃഗ സംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷൗക്കത്ത് ഏറ്റുവാങ്ങി. വെറ്റിനറി സർജൻ ഡോ.ബിമൽ റോയ്, ചടങ്ങിൽ വണ്ടൂർ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ശിവശങ്കരൻ, പോരൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു