റോഡിന് നാമകരണം

Sunday 26 October 2025 12:15 AM IST
അമ്മം മലയിൽ താഴം - പുതിയേടത്ത് താഴം റോഡിന് കെ. ജി ഹർഷൻ റോഡ് എന്ന് നാമകരണം ചെയ്തപ്പോൾ

ചേളന്നൂർ: ചിത്രകാരനും ശിൽപിയുമായ കെ ജി ഹർഷന്റെ സ്മരണാർത്ഥം ചേളന്നൂർ അമ്മംമലയിൽ താഴം - പുതിയേടത്ത് താഴം റോഡിന് കെ.ജി ഹർഷൻ റോഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. നൗഷീർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ജി ഹർഷന്റെ ഭാര്യ ഷീജ ഹർഷൻ, മകൾ വർണ്ണപ്രിയ രോഹിത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. സുരേഷ്, പി.കെ.കവിത, സി.പി. നൗഷീർ, വാർഡ് മെമ്പർമാരായ വി.എം. ഷാനി, എൻ. രമേശൻ,ഇ.എം. പ്രകാശൻ, പി.എം. വിജയൻ, എ. ജെസിന, ശ്രീകല ചുഴലിപ്പുറത്ത്, സിനി സൈജൻ കലാമണ്ഡലം സത്യവ്രതൻ, ഷൈജു വി.ടി തുടങ്ങിയവർ പങ്കെടുത്തു. കെ.ജി അനുസ്മരണ സമിതി ചെയർമാൻ എം. അനിൽകുമാർ സ്വാഗതവും കൺവീനർ പി. റിജിൻ പണിക്കർ നന്ദിയും പറഞ്ഞു.