കാലാവസ്ഥ പ്രവർത്തന ദിനം
മേപ്പയ്യൂർ: ഉത്തര മേഖലാ സോഷ്യൽ ഫോറസ്ട്രി വിഭാഗം , കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ,മേപ്പയ്യൂർ ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗോള കാലാവസ്ഥാ പ്രവർത്തനദിനം ആചരിച്ചു. ഉത്തര മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പ്രിൻസിപ്പൽ എച്ച് എം .കെ. എം. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫോറസ്ട്രി അസി. കൺസർവേറ്റർ കെ. നീതു പ്രവർത്തനം വിശദീകരിച്ചു. എസ് എം സി ചെയർമാൻ വി മുജീബ് , മദർ പി.ടി.എ പ്രസിഡന്റ് ലിജി അമ്പാളി , എം പ്രീതി , പി. സൂരജ്, എൻ.കെ. ഇബ്രായി , ടി.എം . അഫ്സ , വി.എം. മിനിമോൾ എന്നിവർ പ്രസംഗിച്ചു. കാലാവസ്ഥ പ്രവർത്തന ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ആർ .കീർത്തി ഐ വിദ്യാർത്ഥികളിൽ നിന്ന് ഏറ്റുവാങ്ങി. കേരള ജൈവവൈവിദ്ധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ എം .സക്കീർ സ്വാഗതവും സ്കൂൾ വിദ്യാവനം കോ ഓർഡിനേറ്റർ വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.