സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് തുടക്കം ചിലങ്കകെട്ടി കൗമാരം

Sunday 26 October 2025 12:48 AM IST
സി.​ബി.​എ​സ്.​ഇ​ ​ക​ലോ​ത്സ​വം​ ​നാ​ടോ​ടി​ ​നൃ​ത്ത​ത്തി​ൽ​ ​(​കാ​റ്റ​ഗ​റി​ 3​)​ ​എ​ ​ഗ്രേ​ഡോ​ടെ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​ദേ​വ​ന​ന്ദ​ ​(​ ​കെ.​പി.​സി.​എം.​ ​ശ്രീ​നാ​രാ​യ​ണ​ ​വി​ദ്യാ​ല​യംൻ കുന്ദമംഗലം ചെത്തുകടവ്)

കോഴിക്കോട്: ജില്ലയിലെ മലബാർ സഹോദയ സ്കൂൾ കോംപ്ലക്സിന് കീഴിലുള്ള സി.ബി.എസ്.ഇ സ്കൂളുകളുടെ ജില്ല കലോത്സവത്തിന് ചെത്തുകടവ് കെ.പി.സി.എം ശ്രീനാരായണ വിദ്യാലയത്തിൽ തുടക്കമായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം വാർഡ് മെമ്പർ ജിഷ ചോലക്ക മണ്ണിൽ, പി.ടിഎ പ്രസിഡന്റ് വിപിൻ, സഹോദയ പാട്രൺ കെ.പി ഷക്കീല തുടങ്ങിയവർ പങ്കെടുത്തു. അഞ്ചു വിഭാഗങ്ങളിലായി നാലു വേദികളിൽ നടന്ന കലോത്സവത്തിൽ 67 സ്കൂളുകളിൽ നിന്ന് ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ മൂവായിരത്തിലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവം നാളെ സമാപിക്കും. സമാപന സംഗമം ശ്രീനാരായണ എഡ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമാനടനും സംവിധായകനുമായ വിനീത് കുമാർ സമ്മാനദാനം നിർവഹിക്കും. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ജേതാക്കൾ നവംബർ 12 മുതൽ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടും. ജില്ലാ കലോത്സവത്തിന്റെ ആദ്യ മൂന്നു ഘട്ടങ്ങൾ നേരത്തേ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, കുറ്റിക്കാട്ടൂർ ബി ലൈൻ പബ്ലിക് സ്കൂൾ, താമരശ്ശേരി അൽഫോൻസാ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നടന്നു.