കോട്ടയത്ത് ട്രെയിനിടിച്ച് വയോധികൻ മരിച്ചു; വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾ വെെകി
Saturday 25 October 2025 9:55 PM IST
കോട്ടയം: കുമാരനല്ലൂരിൽ ട്രെയിനിടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. എറണാകുളം - കൊല്ലം മെമു ട്രെയിനാണ് ഇടിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഗാന്ധിനഗർ പൊലീസാണ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചത്. അപകടത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾ വെെകി. 40 മിനിട്ട് വെെകിയാണ് വന്ദേഭാരത് കോട്ടയം സ്റ്റേഷനിലെത്തിയത്. പാലരുവി എക്‌സ്‌പ്രസ് (16297) ഒരു മണിക്കൂർ വെെകിയോടുകയാണ്.