മുരാരി ബാബുവിന്റെ സ്വത്തിൽ വിജി.അന്വേഷണത്തിന് സാദ്ധ്യത

Sunday 26 October 2025 1:01 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബുവിന്റെ സ്വത്തുക്കളെക്കുറിച്ച് വിജിലൻസ് അന്വേഷിച്ചേക്കും. സാധാരണ കുടുംബത്തിലാണ് മുരാരിയുടെ ജനനം.പിതാവിന് ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു.

ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം മുരാരി അതിസമ്പന്നനായി. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാവും വിജിലൻസ് അന്വേഷിക്കുക. സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സ്വത്തുവിവരം വിജിലൻസിന് കൈമാറും.

പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു പരിശീലനം. അതു പൂർത്തിയാക്കിയില്ല. 1997ലാണ് ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ബോർഡിൽ ഉയർന്ന പദവിയിലിരുന്നയാളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നൽകി. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ പ്രവർത്തിച്ചു. മൂന്നു ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി.

സ്വർണക്കൊള്ള നടന്ന

വേളയിൽ വീടുപണി

2019ലാണ് മുരാരി ആഡംബരവീട് നിർമ്മിച്ചത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയായി. ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിലാണ്. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താൻ എഴുതി നൽകിയാൽ മാത്രം കാര്യങ്ങൾ തീരുമാനമാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നൽകാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി.

സ്വർണക്കൊള്ളക്കേസിൽ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് മുരാരി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാവും

മു​രാ​രി​ ​ബാ​ബു​വി​നെ​ 28​ന് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​കോ​ട​തി

പ​ത്ത​നം​തി​ട്ട​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ലെ​ ​പ്ര​തി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​മു​രാ​രി​ ​ബാ​ബു​വി​നെ​ 28​ന് ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​റാ​ന്നി​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ ​പ്ര​തി​യെ​ 29​ന് ​മു​മ്പ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​കി​ട്ടാ​ൻ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​വാ​റ​ന്റ് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ര​ണ്ടു​ ​കേ​സി​ലും​ ​ഇ​യാ​ൾ​ ​പ്ര​തി​യാ​ണ്.​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ളെ​ ​ചെ​മ്പു​പാ​ളി​യെ​ന്ന് ​ബോ​ധ​പൂ​ർ​വം​ ​മ​ഹ​സ​റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ​മു​രാ​രി​യാ​ണ്.​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ക​ൾ​ ​പു​റ​ത്തേ​ക്കു​ ​കൊ​ണ്ടു​പോ​യ​ ​കേ​സി​ലും​ ​ഇ​യാ​ൾ​ ​പ്ര​തി​യാ​ണ്.​ ​ര​ണ്ടു​ ​കേ​സി​ലെ​യും​ ​ഒ​ന്നാം​പ്ര​തി​യാ​യ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ​ ​ക​സ്റ്റ​ഡി​ ​കാ​ലാ​വ​ധി​ 30​ ​വ​രെ​യാ​ണ്.

ശ​ബ​രി​മ​ല​:​ഡി.​ജി.​പി​ ​തേ​ടി​യ​ത് 50​ല​ക്ഷം, അ​നു​വ​ദി​ച്ച​ത് 8​ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ശ​ബ​രി​മ​ല​ ​ഉ​ത്സ​വ​കാ​ല​ത്തെ​ ​അ​പ്ര​തീ​ക്ഷി​ത​ ​ചെ​ല​വു​ക​ൾ​ക്കാ​യി​ 50​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ഡി.​ജി.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ത് 8​ ​ല​ക്ഷം.​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​നാ​ല് ​ല​ക്ഷ​വും​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ർ​ക്ക് 2​ല​ക്ഷം​ ​വീ​ത​വു​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ലേ​ ​ഉ​പ​യോ​ഗി​ക്കാ​വൂ​ ​വ്യ​വ​സ്ഥ​യോ​ടെ​യാ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്ത് ​ആം​ബു​ല​ൻ​സ്,​റി​ക്ക​വ​റി​ ​വാ​ൻ​ ​എ​ന്നി​വ​യു​ടെ​ ​വാ​ട​ക​ ​ഒ​ഴി​കെ​യു​ള്ള​ ​ചെ​ല​വു​ക​ൾ​ ​ക്ര​മ​പ്ര​കാ​ര​മ​ല്ലെ​ന്നും​ ​സ​ർ​ക്കാ​ർ​ ​ക​ണ്ടെ​ത്തി.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ബാ​ദ്ധ്യ​ത​യാ​യി​ ​ക​ണ​ക്കാ​ക്കി​ ​തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ​ഡി.​ജി.​പി​ക്കു​ള്ള​ ​നി​ർ​ദ്ദേ​ശം.