ബി.ജെ.പി നിലപാട് ശരിയാണെന്ന് കേരളം അംഗീകരിച്ചു:സുരേന്ദ്രൻ
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ബി.ജെ.പിയുടെ നിലപാട് അംഗീകരിച്ചുവെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻ.ഇ.പി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നടപ്പാക്കില്ലെന്നുമുള്ള സി.പി.എം വാദം പരിഹാസ്യമാണ്. കേന്ദ്രം പറയുന്നതെല്ലാം ഇവിടെയും നടക്കും. വീർ സവർക്കറെയും ഡോ.ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.സി.പി.ഐയെ പോലെ നിലപാടില്ലാത്ത വേറൊരു പാർട്ടി രാജ്യത്തില്ല. സി.പി.ഐ കുരയ്ക്കും പക്ഷെ കടിക്കില്ല. ബിനോയ് വിശ്വം പറഞ്ഞതൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.