പി.എം ശ്രീ കരാർ റദ്ദാക്കണം : സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോ.

Sunday 26 October 2025 1:38 AM IST

തിരുവനന്തപുരം : പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കരാർ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കണമെന്ന് സി.പി.ഐ അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസനയം വളഞ്ഞവഴിയിലൂടെ കേരളത്തിൽ നടപ്പാക്കാൻ പാടില്ല. കേരളത്തിനർഹമായ തടഞ്ഞുവച്ച വിദ്യാഭ്യാസത്തിനുള്ള കേന്ദ്രഫണ്ടുകൾ നേടിയെടുക്കാൻ നിയമപരവും ഭരണപരവുമായ ബദൽമാർഗങ്ങൾ തേടണമെന്നും ജനറൽ സെക്രട്ടറി സുധികുമാർ.എസും പ്രസിഡന്റ് അഭിലാഷ്.ടി.കെയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.