സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു
Sunday 26 October 2025 12:39 AM IST
പവൻ വില ഉയർന്നു
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ സ്വർണ വില തിരിച്ചുകയറി. രണ്ടാഴ്ചയായി വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. കേരളത്തിൽ പവൻ വില 920 രൂപ ഉയർന്ന് 92,120 രൂപയിലെത്തി. ഗ്രാമിന് വില 115 രൂപ ഉയർന്ന് 11,515 രൂപയിലെത്തി. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയേക്കാൾ 5,240 രൂപയുടെ കുറവിലാണ് പവൻ വില ഇപ്പോൾ. രാജ്യാന്തര വിപണിയിൽ ഔൺസിന്റെ വില 4,110 ഡോളറിലാണ്. വരും ദിവസങ്ങളിൽ സ്വർണ വില താഴേക്ക് നീങ്ങുമെന്നാണ് അനലിസ്‌റ്റുകൾ പ്രവചിക്കുന്നത്.