പ്രതിരോധ മേഖലയിൽ കെൽട്രോണിന്റെ സംഭാവന നിസ്തുലം: മന്ത്രി പി.രാജീവ്

Sunday 26 October 2025 12:41 AM IST

കൊച്ചി: പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയിൽ കെൽട്രോണിന്റെ സംഭാവന നിസ്തുലമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അരൂരിൽ കെൽട്രോൺ ക്രാസ്‌നി ഡിഫെൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയുള്ള ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2031ൽ കെൽട്രോണിന്റെ വിറ്റുവരവ് 2000 കോടി രൂപയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

ജെ.എ. ദലീമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ക്രാസ്‌നി ഗ്രൂപ്പ് ചെയർമാൻ ജയപ്രകാശൻ, കെൽട്രോൺ ടെക്‌നിക്കൽ ഡയറക്ടർ ഡോ. വിജയൻ പിള്ള, കെൽട്രോൺ ചെയർപേഴ്‌സൺ എൻ നാരായണ മൂർത്തി, മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, ക്രാസ്‌നി ഗ്രൂപ്പ് ഒഫ് കമ്പനീസ്, മുംബയ് ചെയർപേഴ്‌സൺ വി.ജി. ജയപ്രകാശൻ, കെൽട്രോൺ ക്രാസ്‌നി ഡിഫെൻസ് ടെക്‌നോളജി മാനേജിംഗ് ഡയറക്ടർ എം.എൽ. മാത്യു എന്നിവർ പങ്കെടുത്തു. ക്വാണ്ടം സെൻസിംഗ്, ഫോട്ടോണിക് സിസ്റ്റംസ് എന്നീ മേഖലകളിൽ തിരുവനന്തപുരത്തെ ട്രെസ്റ്റ് പാർക്കിൽ നിന്നുള്ള ഓഗ്‌സെൻസ് ലാബ് പ്രൈവറ്റ് ലിമിറ്റഡുമായും റാഡിക്‌സ് ടെക്‌നോളജീസ്, ചാർജ് മോഡ്, ഓഗ്‌സെൻസ് ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് സ്റ്റാർട്ടപ്പുകളുമായും റേഡിയോ ഫ്രീക്വൻസി, സിഗ്‌നൽ പ്രോസസ്സിംഗ് മേഖലയിലെ സ്റ്റാർട്ടപ്പായ റാഡിക്‌സ്. ഇ.വി ചാർജർ നിർമ്മാണത്തിൽ സ്റ്റാർട്ടപ്പ് ആയ ചാർജ് മോഡ് എന്നിവയുമായും ധാരണാപത്രവും ഒപ്പുവെച്ചു.