ശിവൻകുട്ടിയുടെ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച്
Sunday 26 October 2025 1:40 AM IST
തിരുവനന്തപുരം: പി.എം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ എ.ഐ.വൈ.എഫിന്റെയും എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ഇന്നലെ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചിനിടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. പി.എം ശ്രീയിൽ നിന്ന് പിന്മാറുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ജിസ്‌മോൻ പറഞ്ഞു. കേരളത്തിൽ ഗോൾവാൾക്കറിനെയും ഹെഡ്‌ഗെവാറിനെയും കുറിച്ച് പഠിപ്പിക്കുമെന്ന് പറയാൻ കെ.സുരേന്ദ്രന് അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. എ.ഐ.എസ്എ.ഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം അദ്ധ്യക്ഷനായി.