ഡോക്ടറൽ പ്രോഗ്രാം @ എൻ.ഐ.ആർ.ഡി

Sunday 26 October 2025 12:06 AM IST

ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവേലോപ്മെന്റ്റ് & പഞ്ചായത്തിരാജ് റൂറൽ ഡെവലപ്മെന്റിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.ഡൽഹി ജവഹർലാൽനെഹ്‌റു യൂണിവേഴ്സിറ്റിയാണ് ഡിഗ്രി നൽകുന്നത്.രണ്ടു പാർടൈം സീറ്റുകളടക്കം മൊത്തം 15 സീറ്റുകളുണ്ട്.GATE / UGC -NET 2024 -25 ൽ യോഗ്യത നേടിയവർക്ക് നവംബര് 18 വരെ അപേക്ഷിക്കാം.കോഴ്സ് പൂർത്തിയാക്കിയവർക്ക് ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കാം.www.nirdpr.org.in/phd.

ജാമിയ മില്ലിയ ഇസ്ലാമിയ കോഴ്സുകൾ

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി 2025ലെ യു ജി,പി ജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.25 ഓളം പ്രോഗ്രാമുകൾക്ക് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യു.ജി/പി.ജി (CUET-UG/PG) വഴിയാണ് അഡ്മിഷൻ.പുതുതായി ആരംഭിക്കുന്ന 14 കോഴ്സുകൾക്ക് ജെ.എം.ഐ അഡ്‌മിഷൻ ടെസ്റ്റ് 2025 ന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതിൽ നാലു വർഷ ബാച്‌ലർ ഓഫ് ഡിസൈൻ,ബി.എസ് കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടുന്നു.പ്രവേശന പരീക്ഷ ഏപ്രിൽ 26ന്.www.admission.jmi.ac.in