ഒറ്റ പെൺകുട്ടി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Sunday 26 October 2025 12:33 AM IST

ന്യൂഡൽഹി:സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യൂക്കേഷന്റെ (സി.ബി.എസ്.ഇ) ഒറ്റ പെൺകുട്ടി സ്‌കോളർഷിപ്പിന് (Single Girl Child Merit Scholarship) നവംബർ 20 വരെ അപേക്ഷിക്കാം.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ച് സി.ബി.എസ്.ഇ സ്‌കൂളിൽ 11-ാം ക്ലാസ് പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം.അപേക്ഷകർ മാതാപിതാക്കളുടെ ഏക മകളായിരിക്കണം.cbseit.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.