സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓർമ്മപ്പൂക്കൾ
പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ' ഓർമ്മപ്പൂക്കൾ 2 ' സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാചെയർമാൻ സലിം പി.ചാക്കോ അറിയിച്ചു. നവംബർ ഒന്നിന് രാവിലെ പത്തിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ' ഓർമ്മപ്പൂക്കൾ 2 ' സംഘടിപ്പിക്കുന്നത് .
ജില്ലയിൽ ജനിച്ച അടൂർ ഭാസി, എം.ജി.സോമൻ , പ്രതാപചന്ദ്രൻ , കവിയൂർ രേണുക, അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്ടൻ രാജു , അയിരൂർ സദാശിവൻ , കെ.ജി.ജോർജ്ജ്, ഗാന്ധിമതി ബാലൻ , കെ.കെ.ഹരിദാസ് , കോന്നിയൂർ ഭാസ് തുടങ്ങിയവരെയാണ് സ്മരിക്കുന്നത്.