പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറണം

Sunday 26 October 2025 12:49 AM IST

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവിലുള്ള മാതൃകയ്ക്ക് വിരുദ്ധവും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ പരമാധികാരത്തെ ഹനിക്കുന്നതുമാണെന്ന് എ.എച്ച്.എസ്.ടി.എ.

പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ ഉടൻ പിൻമാറണമെന്നും വിദ്യാഭ്യാസ മേഖലയിൽ കാവി അജണ്ട നടപ്പാക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് പി.ചാന്ദിനി , സെക്രട്ടറി ഡോ.അനിതാ ബേബി, ട്രഷറർ വിനു ഗോപാൽ എന്നിവർ അറിയിച്ചു.