റോഡിന് വീതി കൂട്ടിയില്ലെന്ന് പരാതി

Sunday 26 October 2025 12:51 AM IST

റാന്നി : 5 കോടി രൂപയോളം മുടക്കി നിർമ്മാണം പൂർത്തിയാക്കിയ റാന്നി - അത്തിക്കയം റോഡ് വികസനത്തിൽ കക്കൂടുമണ്ണിനും കണ്ണമ്പള്ളിക്കും ഇടയിലുള്ള ഭാഗത്ത് വീതി വർദ്ധിപ്പിച്ചില്ലെന്നും മറ്റ് പ്രവൃത്തികൾ നടത്തിയില്ലെന്നും പരാതി. വളവുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡിന് വീതി വർദ്ധിപ്പിക്കുകയോ കോൺക്രീറ്റ് ചെയ്യുകയോ പൂട്ടുകട്ട പാകുകയോ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പ്രധാനപ്പെട്ടതും അപകടകരവുമായ വളവുകൾ ഉൾപ്പെടുന്ന ഭാഗം ഒഴിവാക്കിയത് നിർമ്മാണത്തിലെ അപാകതയാണെന്നാണ് ആക്ഷേപം. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.