ജീവനക്കാരുടെ സമ്മേളനം
Sunday 26 October 2025 12:53 AM IST
അടൂർ : ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നടത്തിയ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ സമ്മേളനം യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഉമ്മൻതോമസ്, എൻ.ബാലകൃഷ്ണൻ, എൻ.സുനിൽകുമാർ , എം എൽ.ശാന്തമ്മ ,കെ.സരോജിനിയമ്മ ,കെ.ജെ.സരസ്വതി ,റോസമ്മ ഡേവിഡ് ,എൻ.ശ്യാമള ,പി.വിലാസിനിയമ്മ ,എം.എസ്.കലാദേവി ,ജെ.വൽസല ,കെ.ശാന്തകുമാരിയമ്മ ,സി.വി.അമ്മുകുട്ടിയമ്മ ,ബി.ശ്യാമളാദേവി എന്നിവർ പ്രസംഗിച്ചു .