മന്ത്രിയപ്പൂപ്പൻ വന്നു; വേഗതാരങ്ങളെ കണ്ടു
Sunday 26 October 2025 12:20 AM IST
തിരുവനന്തപുരം: വാശിയേറിയ 200 മീറ്റർ ഓട്ടമത്സരം കാണാനും ജേതാക്കളെ അഭിനന്ദിക്കാനും വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരിട്ടെത്തിയപ്പോൾ വേഗതാരങ്ങൾക്കും കായികാദ്ധ്യാപകർക്കും പത്തരമാറ്റ് സന്തോഷം. 100, 200 മീറ്റൽ മത്സരങ്ങളിൽ സ്വർണം നേടിയ കായികപ്രതിഭകളെ ചേർത്തുനിറുത്തി അഭിനന്ദിച്ചു. ഒരോരുത്തരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. രക്ഷിതാക്കളോടും കായികാദ്ധ്യാപകരോടും കായികമേളയെക്കുറിച്ച് സംസാരിച്ചു. സർക്കാരിന്റെ പിന്തുണ അറിയിച്ചു.സബ് ജൂനിയർ പെൺകുട്ടികളിൽ 100 മീറ്ററിൽ പൊന്നണിഞ്ഞ ദേവപ്രിയ്ക്ക് വീട് ഉറപ്പായകാര്യം പങ്കുവച്ചു. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയിൽ ഏറെ നേരം ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്.