ശിശുദിന കലോത്സവം
Sunday 26 October 2025 12:35 AM IST
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വർണോത്സവം 2025 ശിശുദിന കലോത്സവം ഇന്ന് രാവിലെ 9.30ന് കടപ്പാക്കട ടി.കെ.ഡി.എം ഗവ. എച്ച്.എസ്.എസിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിസന്റ്, സ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന പ്രസംഗമത്സരം എൽ.പി, യു.പി വിഭാഗങ്ങളിലായി നടത്തും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് 14ന് നടക്കുന്ന ശിശുദിന റാലി നയിക്കുക. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾക്ക് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം. കൂടാതെ മലയാളം ഉപന്യാസ രചന, ക്വിസ് മത്സരങ്ങളും നടത്തും. മത്സരങ്ങൾ രാവിലെ ഒമ്പതിന് ആരംഭിക്കും. രജിസ്ടേഷൻ രാവിലെ 8.30ന്. ഫോൺ: 9447571111, 9895345389.