യു.ഡി.എഫ് കുറ്റവിചാരണ യാത്ര
Sunday 26 October 2025 12:36 AM IST
കൊല്ലം: കോർപ്പറേഷനിലെ ഇടത് ദുർഭരണത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര സംഘടിപ്പിക്കുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി നയിക്കുന്ന ജാഥ 27 മുതൽ 30 വരെ കോർപ്പറേഷന്റെ വിവിധ കേന്ദ്രങ്ങളിലെത്തും. 27ന് രാവിലെ 10ന് അഞ്ചാലുംമൂട് ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് 5ന് കാവനാട് ജംഗ്ഷനിൽ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ഷിബു ബേബിജോൺ, ജി.ദേവരാജൻ, എ.എ.അസീസ്, തോമസ് ഉണ്ണിയാടൻ, കെ.എം.ഷാജി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, എ.എൻ.രാജൻ ബാബു, വി.എസ്.ശിവകുമാർ എന്നിവർ പങ്കെടുക്കും. സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.