റാഫി ഗാനാലാപന മത്സരം കൊല്ലത്ത്
Sunday 26 October 2025 12:38 AM IST
കൊല്ലം: മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ 6 -ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദ് റാഫി ഗാനങ്ങളുടെ സംസ്ഥാനതല സംഗീത മത്സരം 'റാഫി സ്റ്റാർ 25" ഡിസംബർ 21ന് റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ നടക്കും. 20000, 10000, 5000 രൂപ വീതവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പുരസ്കാരം. 4 മുതൽ 10 വരെ പ്രോത്സാഹന സമ്മാനവും നൽകും. 21ന് രാവിലെ 8ന് മത്സരം ആരംഭിക്കും. സംഘടനയുടെ ആറാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് 2026 ജനുവരി 4.01. വൈകിട്ട് 4ന് കൊല്ലം പ്ലബിക്ക് ലൈബ്രറി സരസ്വതി ഹാളിൽ സമ്മാനദാനം നടക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഫോൺ: 8281212645, 9447710245.