വയലാർ അനുസ്മരണം
Sunday 26 October 2025 12:41 AM IST
കൊട്ടാരക്കര: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും വയോജനവേദി താലൂക്കുതല നേതൃയോഗവും ഇന്ന് വാളകത്ത് നടക്കും. ആർ.വി ട്രെയിനിംഗ് കോളേജിൽ രാവിലെ 9.30ന് നടക്കുന്ന പരിപാടി കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്യും. കൊല്ലം എസ്.എൻ കോളേജ് അസോ. പ്രൊഫസർ ഡോ. നിത്യ.പി.വിശ്വം വയലാർ അനുസ്മരണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്.ഷാജി അദ്ധ്യക്ഷനാകും. സെക്രട്ടറി ബി.എസ്.ഗോപകുമാർ, ജില്ലാ ജോ.സെക്രട്ടറി പ്രൊഫ.ബി.ശിവദാസൻ പിള്ള, ഡോ. എസ്.റാണി, സുനിൽ.പി.ശേഖർ, പി.ആർ.പുഷ്കരൻ, ബീന സജീവ്, എം.ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. ഗ്രന്ഥശാലകൾക്ക് വിവിധ പദ്ധതി ആനുകൂല്യങ്ങൾ നൽകിയ ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിക്കും.