പി.വി.ഉഷാകുമാരി, മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടർ
മൈസൂരു:മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കും.നിലവിൽ കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജറും എയർസൈഡ് ഓപ്പറേഷൻസ് വിഭാഗം മേധാവിയുമാണ്.
മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടർ എന്ന നിലയിൽ അവരുടെ നിയമനം സ്ത്രീശാക്തീകരണത്തിന്റെ വലിയ നേട്ടവും ഇന്ത്യൻ എവിയേഷൻ രംഗത്ത് ഗൗരവകരമായ നിമിഷവുമാണ്.ഉഷാകുമാരി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ സൂപ്പർവൈസറായി ഓപ്പറേഷൻസ് വിഭാഗത്തിൽ നിയമിതയായപ്പോൾ,പുരുഷാധിപത്യ മേഖലയിൽ സ്ത്രീകൾക്കും മികവു തെളിയിക്കാൻ കഴിയും എന്ന് തന്റെ സേവനത്തിലൂടെ പ്രകടമാക്കി.
ചെന്നൈ വിമാനത്താവളത്തിലെ സേവനകാലത്ത്, AOCC (Airport Operations Control Centre) സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.2015-ലെ ചെന്നൈ പ്രളയസമയത്ത് വിമാന ഓപ്പറേഷനുകൾ സുതാര്യമായി മുന്നോട്ട് നയിക്കുന്നതിൽ നേതൃത്വം നൽകിയത് വലിയ അംഗീകാരം നേടി.2018ലെ കേരള പ്രളയകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുടെ സുഗമമായ യാത്രക്കുവേണ്ടി പ്രവർത്തിച്ചത്, അവരുടെ സംഘാടകശേഷിയും പ്രതിസന്ധിനിർവഹണ കഴിവും തെളിയിക്കുന്നതായിരുന്നു. തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ ഭർത്താവ് അനിൽദേവ് ചലച്ചിത്ര സംവിധായകനും തിരുവനന്തപുരം ബാറിലെ സീനിയർ അഭിഭാഷകനുമാണ്. ബിരുദ വിദ്യാർത്ഥികളായ അഭിരാമിയും അഭിഷേകുമാണ് മക്കൾ.