10 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി
Sunday 26 October 2025 1:46 AM IST
കൊല്ലം: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൊതുവിതരണത്തിന് നൽകിയതെന്ന് സംശയിക്കുന്ന പത്ത് ചാക്ക് ഭക്ഷ്യധാന്യം പിടിച്ചെടുത്തു. കിളികൊല്ലൂർ സലാമത്ത് നഗറിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന കുത്തരി, പുഴുക്കലരി, ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കൊല്ലം എഫ്.സി.ഐക്ക് സമീപത്തെ എൻ.എഫ്.എസ്.ഐ ഗോഡൗണിലേക്ക് മാറ്റി. ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാർ, റേഷനിംഗ് ഇന്‍സ്‌പെക്ടർമാരായ രാജീവ്കുമാർ, ആശ, ബിജുകുമാരകുറുപ്പ്, ജസ്ന തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.