93-ാമത് ശിവഗിരി തീർത്ഥാടനം: ഓഫീസ് ഉദ്ഘാടനം 28ന്

Sunday 26 October 2025 2:49 AM IST

ശിവഗിരി : 93-ാമത് ശിവഗിരി മഹാതീർത്ഥാടന മഹാമഹത്തിന്റെ മുന്നോടിയായുള്ള തീർത്ഥാടന കമ്മിറ്റി ഓഫീസ് 28ന് രാവിലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ സ്വാമി അസംഗാനന്ദഗിരി സ്വാമി വിരേശ്വരാനന്ദ,സ്വാമി വിരജാനന്ദഗിരി മറ്റു സന്യാസി ശ്രേഷ്ഠർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവരും എത്തിച്ചേരണമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. ഫോൺ: 9074316042.