ശിവഗിരി തീർത്ഥാടനം: മഹാപ്രശ്നോത്തരി മത്സരം

Sunday 26 October 2025 2:50 AM IST

ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുദേവനെയും ദർശനത്തെയും കേന്ദ്രീകരിച്ച് ഡിസംബർ 25ന് രാവിലെ 10ന് മഹാപ്രശ്നോത്തരി ക്വിസ് മത്സരം നടക്കും. ജാതിമത ദേശ പ്രായ വ്യത്യാസമില്ലാതെ ഏവർക്കും മത്സരത്തിൽ പങ്കെടുക്കാം.

ഗുരുവിനെയും ഗുരുദേവ പ്രസ്ഥാനത്തെയും കേന്ദ്രീകരിച്ച് എഴുത്ത് പരീക്ഷാ രീതിയിലാകും മത്സരം.വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ എന്നീ ക്രമത്തിൽ 50,000, 40,000 , 30,000രൂപ വീതവും തുടർന്ന് 10 പേർക്ക് 10000 രൂപ വീതവും അവാർഡ് നല്‍കും. ഡിസംബർ15 മുതലുള്ള ശിവഗിരി തീർത്ഥാടന പരിപാടികൾക്ക് ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ രൂപവും ഭാവവും നല്‍കി വരുകയാണ്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറി, ശിവഗിരി തീർത്ഥാടന കമ്മിറ്റി, ശിവഗിരി മഠം, വർക്കല. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9074316042.