ശിവഗിരി മഠത്തിന്റെ നന്ദി

Sunday 26 October 2025 2:53 AM IST

ശിവഗിരി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരുദേവന്റെ പരിനിർവാണ ശതാബ്ദി ഉദ്ഘാടന ചടങ്ങുകളുടെ വിജയത്തിനും സഹായം നൽകിയ കേരള സർക്കാരിന് നന്ദി രേഖപ്പെടുത്തി ശിവഗിരി മഠം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നാരായണ ഗുരുകുലം,എസ്.എൻ.ഡി.പി യോഗം, ശാഖകൾ, ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, ശ്രീനാരായണ ക്ലബുകൾ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവയ്ക്കും പത്രദൃശ്യമാദ്ധ്യമങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.