50,000  രൂപയ്ക്ക്  നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ മൂന്ന് പേർ പിടിയിൽ

Sunday 26 October 2025 2:59 PM IST

കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്റെ പിതാവിനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാനായിരുന്നു ശ്രമം.

കുഞ്ഞിന്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിനെ വിൽക്കുന്നതിൽ കുഞ്ഞിന്റെ അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം പറയുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസ് അറിഞ്ഞത്.