സ്കൂളിലെ ഗോവണിയിൽ നിന്ന് വീണു; ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Sunday 26 October 2025 5:22 PM IST

പാലക്കാട്: തച്ചനാട്ടുകരയിൽ സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരൻ മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഗോവണിയിൽ നിന്ന് വീണാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.