എളമക്കരയിൽ ക്യാമറകൾ സ്ഥാപിച്ചു
Monday 27 October 2025 12:21 AM IST
കൊച്ചി: എളമക്കര നോർത്ത് റെസിഡന്റ്സ് അസോസിയേഷൻ 400 ഓളം കുടുംബങ്ങൾക്ക് സുരക്ഷയൊരുക്കി സ്ഥാപിച്ച 32 ക്യാമറകൾ മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പായസ ചലഞ്ച്, സ്ക്രാപ്പ് ചലഞ്ച്, ഡയറക്ടറി പരസ്യങ്ങൾ തുടങ്ങിയവയിലൂടെ സമാഹരിച്ച തുക ഉപയോഗപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പ്രസിഡന്റ് പി.കെ. ജുബിൻ അദ്ധ്യക്ഷനായി. എഡ്രാക്ക് എളമക്കര മേഖലാ സെക്രട്ടറി അഡ്വ. സി.എം. നാസർ, ജോർജ് കൊമരോത്ത്, ബാബു കെ. നൈനാൻ, ടി.കെ. ധർമ്മജൻ, അരുണ എസ്. പ്രഭു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. മനോജ് സ്വാഗതവും ട്രഷറർ രമണി വിജയൻ നന്ദിയും പറഞ്ഞു.