ഹ്യൂമൺ റൈറ്റ്സ് ഫോറം കൺവെൻഷൻ

Monday 27 October 2025 12:28 AM IST
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന കൺവെൻഷനും സെമിനാറും ജസ്റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഭരണഘടന ഉറപ്പു നൽകുന്ന മനുഷ്യാവകാശങ്ങൾ പൂർണമായും പൗരന്മാർക്ക് ലഭിക്കാത്ത സാഹചര്യങ്ങളിൽ നീതി മരീചികയായി മാറുമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഡോ. അനിൽകുമാർ നായർ അദ്ധ്യക്ഷനായി. ദേശീയ ചെയർമാൻ അനൂപ് സബർമതി, പി.കെ. പത്മനാഭൻ, കെ. ശ്രീകുമാർ, ഡോ. പി. ജയദേവൻ നായർ, പി.എസ്. ബിന്ദുമോൾ, കെ. സൂരജ്, വി.എച്ച്. നാസർ, ഷാജി ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെയും മനുഷ്യാവകാശ പ്രവർത്തകരെയും ആദരിച്ചു.