യു.ഡി.എഫ് കുറ്റവിചാരണ യാത്ര
Monday 27 October 2025 12:18 AM IST
ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ബാലുശ്ശേരി പഞ്ചായത്തിനെതിരെ നടന്ന കുറ്റവിചാരണ യാത്ര ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, തത്തമ്പത്ത് ജാഥാക്യാപ്റ്റൻ വി.സി.വിജയനും വൈസ് ക്യാപ്റ്റൻ അസീസ് അൽഫക്കും പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ല ചെയർമാൻ കെ. ബാലനാരായണൻ, സാജിത് കോറോത്ത്, കെ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ കിടാവ്, കെ.എം. ഉമ്മർ, കെ. അഹമ്മദ് കോയ, അഡ്വ രാജേഷ് കുമാർ, എ.കെ അബ്ദുൾ സമദ്, വി.ബി. വിജീഷ്, വൈശാഖ് കണ്ണോറ, എം.ടി മധു, ഹക്കിം കൂനഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.