യു.ഡി.വൈ.എഫ്. റോഡ് ഉപരോധിച്ചു
Monday 27 October 2025 12:22 AM IST
വളയം: വളയം ഭൂമിവാതുക്കൽ റോഡ് പൊതുമരാമത്ത് ഏറ്റെടുക്കുക, റോഡിൻ്റെ ശോചനീയാവസ്ഥ
പരിഹരിക്കുക എന്നീ ആവശ്യങ്ങളുമായി യു.ഡി.വൈ.എഫ്. വളയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധ സമരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നംശിദ് കുനിയിൽ അദ്ധ്യക്ഷനായി. കെ ചന്ദ്രൻ, കോറോത്ത് അഹമ്മദ്ഹാജി, രവീഷ് വളയം, നസീർ വളയം, സി.വി കുഞ്ഞബ്ദുല്ല, സി.കെ.അബൂട്ടി ഹാജി, കെ.എൻ.കെ. ചന്ദ്രൻ, സി.എം. കുഞ്ഞമ്മദ്, നജ്മ യാസർ, സാദിഖ് ഇ.കെ, സുരേഷ് വി.വി, വരുൺ ദാസ് സി.കെ.പ്രസംഗിച്ചു. സമരത്തിന് നേതൃത്വം നൽകിയ വരെ വളയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.