മാരത്തണിൽ ഇരട്ട കുഞ്ഞുങ്ങളും
Monday 27 October 2025 12:51 AM IST
കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണിന്റെ പത്താം എഡിഷനിൽ പത്ത് മാസം പ്രായമായ ഇരട്ട കുട്ടികളും. സംയുക്ത, അക്ഷര എന്നീ ഇരട്ട കുട്ടികളെ പിതാവായ എയർ ഇന്ത്യ എക്സ്‌പ്രസിലെ കമാൻഡർ പൈലറ്റ് ക്യാപ്ടൻ അൻഷുൽ ഷാരോണും മാതാവ് പ്രിയദർശിനിയും സ്ട്രോളറിൽ ഇരുത്തിയാണ് അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ പൂർത്തിയാക്കിയത്. ഇരട്ട കുഞ്ഞുങ്ങളുടെ പങ്കാളിത്തം കാണികൾക്കും പങ്കെടുത്തവർക്കും പങ്കെടുത്തതും കൗതുകമായി. ഹരിയാന സ്വദേശികളായ ദമ്പതികൾ വർഷങ്ങളായി കൊച്ചിയിലാണ് താമസം. പ്രിയദർശിനി 2023ലെ 42 കി.മി മാരത്തണിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കുഞ്ഞുങ്ങളുടെ മുത്തച്ഛൻ രാജ്ബിർ സൈക്ലിസ്റ്റും മാരത്തണറുമാണ്.