റെസ്‌പിറേറ്ററി കോൺഫറൻസ്

Monday 27 October 2025 12:00 AM IST

കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാന ശാഖയും റെസ്‌പിറേറ്ററി ചാപ്റ്ററും ഐ.എ.പി കൊച്ചി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക പീഡിയാട്രിക് റെസ്‌പിറേറ്ററി കോൺഫറൻസ് 'റെസ്‌പികോൺ കൊച്ചി 2025’ സമാപിച്ചു. പ്രൊഫ. ഡോ. ടി.യു. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എ.പി കേരള ശാഖ പ്രസിഡന്റ് ഡോ.ഐ. റിയാസ്, റെസ്‌പിറേറ്ററി ചാപ്റ്റർ ചെയർപേഴ്സൺ ഡോ. എം.കെ. നന്ദകുമാർ, സെക്രട്ടറി ഡോ. ബിനുകുട്ടൻ, ഡോ. രമേഷ് കുമാർ, ഡോ. വിവിൻ അബ്രാഹം, ഡോ. പ്രമോദ് വാര്യർ, ഡോ. റോഹിൻ അബ്രാഹം, ഡോ. എബി മാത്യു, ഡോ. ഗോപി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.