എംഎല്‍എ റോജി എം ജോണ്‍ വിവാഹിതനാകുന്നു; വധു ഇന്റീരിയര്‍ ഡിസൈനര്‍
Sunday 26 October 2025 8:21 PM IST
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി സ്വദേശി പൗലോസിന്റെ മകള്‍ ലിപ്‌സ് ആണ് റോജിയുടെ വധു. അങ്കമാലി ബസലിക്കയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.
വധു ലിപ്സി ഇന്റീരിയര്‍ ഡിസൈനറാണ്. ഒരു വര്‍ഷം മുന്‍പ് തന്നെ നിശ്ചയിച്ചതായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ പരിപാടികള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. 2016 മുതല്‍ അങ്കമാലി എംഎല്‍എ ആണ് റോജി എം ജോണ്‍.